മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് 35 ലക്ഷം; മൂന്നാം കണ്ണില്‍ യുവതി കുരുങ്ങി

പണം വാങ്ങാന്‍ ലോട്ടറി ഓഫിസിലെത്തിയ യുവതിയെ കാത്തുനിന്നത് പൊലീസ്
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് 35 ലക്ഷം; മൂന്നാം കണ്ണില്‍ യുവതി കുരുങ്ങി

ഒട്ടാവ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുത്ത ലോട്ടറിക്ക് ലക്ഷങ്ങള്‍ അടിച്ചു. എന്നാല്‍ പണം വാങ്ങാന്‍ ലോട്ടറി ഓഫിസിലെത്തിയ യുവതിയെ കാത്തുനിന്നത് പൊലീസ്. കാനഡയിലെ ഓട്ടാവയിലാണ് സംഭവം. 

ന്യൂഫൗണ്ട്‌ലാന്‍ഡിലെ സ്‌റ്റോറില്‍ നിന്നെടുത്ത ലോട്ടറി ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാല്‍ യുവതി മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ലോട്ടറി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് യുവതിയെ കുടുക്കിയത്. 

33 കാരിയായ യുവതിക്ക് 50,000 ഡോളര്‍ (35 ലക്ഷം രൂപയോളം) ആണ് ലോട്ടറി അടിച്ചത്. എന്നാല്‍ നിയമപരമായി മാത്രമേ ഈ തുക കൈമാറുവെന്നും അല്ലെങ്കില്‍ ഉടമസ്ഥത അവകാശപ്പെടാത്ത തുകയായി കണക്കാക്കുമെന്നും അറ്റ്‌ലാന്റിക് ലോട്ടറി കോര്‍പറേഷന്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് മോഷണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് യുവതി അറ്റ്‌ലാന്‍ിക് ലോട്ടറി കോര്‍പറേഷനില്‍ എത്തിയെന്ന് വിവരം ലഭിച്ചതോടെയാണ് അറസ്റ്റിനു കളമൊരുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com