സഹപാഠിയെ വെട്ടിനുറുക്കി കൊന്ന് രക്തം കുടിച്ചു ; വ്യാജഡോക്ടര്‍ പത്തുവര്‍ഷത്തിന് ശേഷം പിടിയില്‍

സഹപാഠിയെ കൊന്ന് രക്തം കുടിച്ചയാള്‍ പത്തുകൊല്ലത്തിന് ശേഷം പിടിയില്‍
സഹപാഠിയെ വെട്ടിനുറുക്കി കൊന്ന് രക്തം കുടിച്ചു ; വ്യാജഡോക്ടര്‍ പത്തുവര്‍ഷത്തിന് ശേഷം പിടിയില്‍

മോസ്‌കോ : സഹപാഠിയെ കൊന്ന് രക്തം കുടിച്ചയാള്‍ പത്തുകൊല്ലത്തിന് ശേഷം പിടിയില്‍. വ്യാജ ഡോക്ടറാണ് അറസ്റ്റിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി നേടിയ കേസിലെ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പത്തുകൊല്ലം മുമ്പത്തെ അരുംകൊലയുടെ കഥ വെളിപ്പെടുത്തിയത്. 

ബോറിസ് കോണ്‍ഡ്രാഷിന്‍ എന്ന 36 കാരനാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലാകുന്നത്. ചെലിബിന്‍സ്‌കിലെ ഉറാല്‍സ് സിറ്റിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി ജോലി നോക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ നവംബറിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി ഇയാള്‍ ജോലി നേടുന്നത്. 

1998 ല്‍ സ്‌കൂളില്‍ പഠിക്കുമ്പാഴാണ് ബോറിസ്, 16 വയസ്സുള്ള തന്റെ സഹപാഠിയെ കൊല്ലുന്നത്. മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയശേഷം സഹപാഠിയുടെ മൃതദേഹം വെട്ടിനുറുക്കുകയും രക്തം കുടിക്കുകയും ചെയ്തു. താനൊരു രക്തരക്ഷസാണെന്നായിരുന്നു ബോറിസ് വിചാരിച്ചിരുന്നത്. 

മാനസിക വിഭ്രാന്തി കാണിച്ച ബോറിസിനെ 2000 ആഗസ്റ്റില്‍ വീട്ടുകാര്‍ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ക്ക് ഹോമിസൈഡല്‍ സ്‌കിസോഫ്രീനിയ ആണെന്നായിരുന്നു കണ്ടെത്തല്‍. പത്തുവര്‍ഷത്തോളം ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

തുടര്‍ന്ന് പുറത്തിങ്ങിയ ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ഡോക്ടറായി ജോലിയില്‍ കയറുകയായിരുന്നു. ഒരു സെമിനാറില്‍ വെച്ച് മുമ്പ് ചികില്‍സിച്ച ഡോക്ടര്‍ കണ്ടതോടെയാണ് ബോറിസിന്റെ കള്ളി വെളിച്ചത്താകുന്നത്. 

എന്നാല്‍ ഇയാള്‍ ഡോക്ടറായി ജോലി ചെയ്യുന്ന കാര്യം അറിയുമായിരുന്നില്ലെന്ന്, ബോറിസിന്റെ സഹോദരി അറിയിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണ് ബോറിസിന് ഉള്ളതെന്നും ഡോക്ടറായ സഹോദരി പറഞ്ഞു. വിവരമറിഞ്ഞതോടെ ബോറിസില്‍ നിന്നും ചികില്‍സ തേടിയവര്‍ പരിഭ്രാന്തിയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com