നേപ്പാളും ഭൂട്ടാനും ഇന്ത്യയിൽ ! ട്രംപ് കരുതിയിരുന്നത് ഇങ്ങനെയൊക്കെ

നേ​പ്പാ​ളും ഭൂ​ട്ടാ​നും ഇ​ന്ത്യ​യു​ടെ ഭാ​ഗമാണെന്നായിരുന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രംപ് കരുതിയിരുന്നതെന്ന് വെളിപ്പെടുത്തല്‍
നേപ്പാളും ഭൂട്ടാനും ഇന്ത്യയിൽ ! ട്രംപ് കരുതിയിരുന്നത് ഇങ്ങനെയൊക്കെ

വാ​ഷിങ്ടണ്‍: നേ​പ്പാ​ളും ഭൂ​ട്ടാ​നും ഇ​ന്ത്യ​യു​ടെ ഭാ​ഗമാണെന്നായിരുന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രംപ് കരുതിയിരുന്നതെന്ന് വെളിപ്പെടുത്തല്‍. ദ​ക്ഷി​ണേ​ഷ്യ​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റ്റി​ദ്ധാ​ര​ണ പു​റ​ത്തു​വ​ന്ന​തെ​ന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരാണ് വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

ച​ർ​ച്ച​യ്ക്കി​ടെ മാ​പ്പ് നോ​ക്കി നേ​പ്പാ​ൾ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ട്രം​പ് പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നേ​പ്പാ​ൾ സ്വ​ത​ന്ത്ര ​രാ​ഷ്ട്ര​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ ഭൂ​ട്ടാ​ൻ ഇ​ന്ത്യ​യി​ലാ​ണോ​യെ​ന്ന് ട്രം​പ് ചോ​ദി​ച്ചതായി ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

2017ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഡൊണാൾഡ് ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​പ്പാ​ളി​നെ 'നി​പ്പി​ൾ' എ​ന്നും ഭൂ​ട്ടാ​നെ 'ബ​ട്ട​ൺ' എ​ന്നും ട്രം​പ് വി​ളി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com