ബ്രസീലിലെ അണക്കെട്ട് ദുരന്തം: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്.
ബ്രസീലിലെ അണക്കെട്ട് ദുരന്തം: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

ബ്രുമാഡിന്‍ഹോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടം നടുക്കത്തോടെയാണ് ലോകം കേട്ടത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ജനുവരി 25നാണ് തെക്ക് കിഴക്കന്‍ ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകര്‍ന്നത്. 

ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. അണക്കെട്ടില്‍ നിന്നും ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ കാണാം. പ്രദേശവാസികളാണ് അണക്കെട്ട് പൊട്ടിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയത്. 

അപകടത്തില്‍ 121 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അതേസമയം കാണാതായി 200 പേര്‍ക്കായുള്ള തിരിച്ചല്‍ ശക്തമാക്കി. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അപകടത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപോയി. ബ്രസീലിന്റെ ചരിത്രത്തിലെ  ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണിത്. 42 വര്‍ഷം പഴക്കമുള്ള ഡാമാണു തകര്‍ന്നത്. 282 അടിയായിരുന്നു ഇതിന്റെ ഉയരം. ഡാമിന്റെ സുരക്ഷാ പരിശോധനകള്‍ അടുത്തിടെ നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com