കന്യാസ്ത്രീകള്‍ ലൈംഗീക പീഡനത്തിന് ഇരയാവുന്നുണ്ട്; സഭയില്‍ കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് മാര്‍പാപ്പ

സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നതാണ് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനം. സംസ്‌കാരത്തിന്റെ വിഷയമാണ് അത്
കന്യാസ്ത്രീകള്‍ ലൈംഗീക പീഡനത്തിന് ഇരയാവുന്നുണ്ട്; സഭയില്‍ കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് മാര്‍പാപ്പ

അബുദാബി: കത്തോലിക്കാ സഭയില്‍ കന്യാസ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കന്യാസ്ത്രീകളെ ലൈംഗീക അടിമകളാക്കി വെച്ചിരുന്ന സാഹചര്യവും ഉണ്ടായിരുന്നതായി മാര്‍പാപ്പ വെളിപ്പെടുത്തി. യുഎഇയിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം വത്തിക്കാനിലേക്ക് തിരിച്ച് പോകവെ വിമാനത്തില്‍ ഒപ്പം സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകരോടാണ് മാര്‍പാപ്പയുടെ പ്രതികരണം. 

സഭയിലെ എല്ലാവരും അങ്ങിനെയല്ല. പക്ഷേ ചില വൈദീകരുടേയും ബിഷപ്പുമാരുടേയും പ്രവര്‍ത്തികളെ കുറിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നതാണ് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനം. സംസ്‌കാരത്തിന്റെ വിഷയമാണ് അത്. ലൈംഗീക ചൂഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ വൈദീകരെ സസ്‌പെന്‍ഡ് ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. 

എല്ലായിടത്തും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ പുതിയ സഭകളിലും കോണ്‍ഗ്രിഗേഷനുകളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കന്യാസ്ത്രീകളെ ലൈംഗീകഅടിമകളാക്കി പുരോഹിതര്‍ വെച്ച സംഭവത്തെ തുടര്‍ന്ന് ഒരു സന്യാസസഭ തന്നെ പിരിച്ചുവിടാന്‍ തന്റെ മുന്‍ഗാമിയായ ബെനഡിക് പതിനാറാമന്‍ മാര്‍പാപ്പ നിര്‍ബന്ധിതനായകാര്യവും മാര്‍പാപ്പ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com