ഫ്‌ലമെന്‍ഗോയുടെ ഗ്രൗണ്ടില്‍ തീപിടുത്തം; പത്ത്  ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ വെന്തുമരിച്ചു

ബ്രസീലില്‍ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഫ്‌ലമെന്‍ഗോയുടെ പരിശീലന ഗ്രൗണ്ടില്‍ തീപിടുത്തം
ഫ്‌ലമെന്‍ഗോയുടെ ഗ്രൗണ്ടില്‍ തീപിടുത്തം; പത്ത്  ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ വെന്തുമരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഫ്‌ലമെന്‍ഗോയുടെ പരിശീലന ഗ്രൗണ്ടില്‍ തീപിടുത്തം. പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടത് ഫുട്‌ബോള്‍ താരങ്ങളാണെന്നാണ് സൂചന.

14- 17 പ്രായപരിധിയിലുളള ജൂനിയര്‍ താരങ്ങള്‍ കഴിയുന്ന കെട്ടിടത്തിനാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെയാണ് സംഭവം. നിലവില്‍ തീ നിയന്ത്രണവിധേയമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരിച്ചവരെ കുറിച്ച് വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com