അബുദാബിയിലെ കോടതികളിൽ ഇനി ഹിന്ദി ഭാഷയും; പുതു ചരിത്രം

രാജ്യത്തെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും മൂന്നാം ഔദ്യാഗിക ഭാഷയായി ഉള്‍പ്പെടുത്തി യുഎഇ പുതിയ ചരിത്രമെഴുതി
അബുദാബിയിലെ കോടതികളിൽ ഇനി ഹിന്ദി ഭാഷയും; പുതു ചരിത്രം

ദുബായ്: രാജ്യത്തെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും മൂന്നാം ഔദ്യാഗിക ഭാഷയായി ഉള്‍പ്പെടുത്തി യുഎഇ പുതിയ ചരിത്രമെഴുതി. തൊഴില്‍ വ്യവഹാരങ്ങളില്‍ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ഹിന്ദി ഉള്‍പ്പെടുത്താനുള്ള  നിര്‍ണായക തീരുമാനമെടുത്തതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 

ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങള്‍ ചുമതലകള്‍ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് (ADJD) വെബ്‌സൈറ്റില്‍ ഹിന്ദിയിലും ലഭ്യമാകും. 

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയമഭദ്രത ഉറപ്പു വരുത്താൻ പുതിയ തീരുമാനം വഴി സാധിക്കും. യുഎഇ യുടെ ജനസംഖ്യയില്‍ വലിയൊരു ശതമാനം വിദേശീയരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com