നിരായുധനായ ബലൂചിസ്ഥാന്‍ സ്വദേശിയെ പാകിസ്ഥാന്‍ പട്ടാളം അതിക്രൂരമായി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഞെട്ടല്‍, പ്രതിഷേധം ( വീഡിയോ)

നിരായുധനായ ബലൂചിസ്ഥാന്‍ സ്വദേശിയെ അതിക്രൂരമായി പാകിസ്ഥാന്‍ പട്ടാളം വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
നിരായുധനായ ബലൂചിസ്ഥാന്‍ സ്വദേശിയെ പാകിസ്ഥാന്‍ പട്ടാളം അതിക്രൂരമായി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഞെട്ടല്‍, പ്രതിഷേധം ( വീഡിയോ)

ബലൂചിസ്ഥാന്‍: നിരായുധനായ ബലൂചിസ്ഥാന്‍ സ്വദേശിയെ അതിക്രൂരമായി പാകിസ്ഥാന്‍ പട്ടാളം വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഫ്രീ ബലൂചിസ്ഥാന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകനാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പാകിസ്ഥാനെതിരെ പ്രതിഷേധം ഉയരുകയാണ്.

ബലൂചിസ്ഥാനിലെ അജ്ഞാതമായ ഒരു സ്ഥലത്ത് വീട്ടില്‍ നിന്ന് വലിച്ചിറക്കി ബലൂചിസ്ഥാന്‍ സ്വദേശിയെ പട്ടാളവേഷം അണിഞ്ഞ ഒരു സംഘം ആളുകള്‍ നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബലൂചിസ്ഥാന്‍ സ്വദേശിയെ നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതിന് പിന്നിലെ പ്രകോപനത്തിനുളള കാരണം വ്യക്തമല്ല.

ബലൂചിസ്ഥാന്‍ പൗരന്മാര്‍ തുടര്‍ച്ചയായി അപ്രത്യക്ഷമാകുകയും വികൃതമായ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുമെതിരെ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ബലൂച് നാഷണല്‍ മൂവ്‌മെന്റ്, ഫ്രീ ബലൂചിസ്ഥാന്‍ മൂവ്‌മെന്റ് എന്നിവര്‍ പ്രതിഷേധം നടത്തിവരികയാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെയാണ് കാണാതായിരിക്കുന്നത്. പാകിസ്ഥാന്‍ ആര്‍മിയാണ് ഇതിന് പിന്നിലെന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com