കുഞ്ഞുങ്ങളെ കാത്ത് ഹം​ഗറി; നാലിൽ കൂടുതൽ കുട്ടികളുള്ള അമ്മമാർ ആജീവനാന്തം നികുതി അടയ്ക്കേണ്ട

രാജ്യത്തിന്റെ ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ​ഹം​ഗറിയിൽ നാലിൽ കൂടുതൽ കുഞ്ഞുങ്ങളുള്ള അമ്മമാർ ഇനി മുതൽ ആജീവനാന്തം ആദായ നികുതി അടയ്ക്കേണ്ട
കുഞ്ഞുങ്ങളെ കാത്ത് ഹം​ഗറി; നാലിൽ കൂടുതൽ കുട്ടികളുള്ള അമ്മമാർ ആജീവനാന്തം നികുതി അടയ്ക്കേണ്ട

ബുഡാപെസ്റ്റ്: രാജ്യത്തിന്റെ ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ​ഹം​ഗറിയിൽ നാലിൽ കൂടുതൽ കുഞ്ഞുങ്ങളുള്ള അമ്മമാർ ഇനി മുതൽ ആജീവനാന്തം ആദായ നികുതി അടയ്ക്കേണ്ട. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. 

നികുതി അടയ്ക്കേണ്ടതില്ലെന്ന ഇളവിന് പുറമെ വായ്‍പാ ഇളവുകൾ, മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് കാർ വാങ്ങാൻ സഹായം, കിന്റർഗാർട്ടനിലെയും ഡേ കെയറുകളിലെയും ചെലവുകൾക്കായുള്ള ഫണ്ട് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറോപ്പിലാകമാനം കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്ന് കുടുംബങ്ങൾ തീരുമാനമെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹംഗറി, പോളണ്ട്, റൊമേനിയ, ബൾഗേറിയ എന്നിവിടങ്ങളിൽ നിന്ന് വലിയതോതിൽ ആളുകൾ പശ്ചിമ യൂറോപ്പിലേക്ക് കുടിയേറുകയാണ്. ഇതും കുറഞ്ഞ ജനന നിരക്കും കൂടിച്ചേരുന്നതോടെ ഈ രാജ്യങ്ങളിലെ ജന സംഖ്യ ക്രമാതീതമായി കുറഞ്ഞു വരികയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഒർബാൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com