മെക്‌സിക്കന്‍ മതിലുമായി മുന്നോട്ട്; അമേരിക്കയില്‍ അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു
മെക്‌സിക്കന്‍ മതിലുമായി മുന്നോട്ട്; അമേരിക്കയില്‍ അടിയന്തരാവസ്ഥ

ന്യൂയോര്‍ക്ക്: മെക്‌സിക്കയില്‍ മതില്‍ പണിയുന്നതിനുള്ള നീക്കം ശക്തമാക്കി അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. മെക്‌സിക്കയല്‍ മതില് പണിയുന്നതിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. അധികാര ദുര്‍വിനിയോഗമാണ് ട്രംപ് നടത്തിയതെന്ന് ഡെമോക്രാറ്റിക് പാര്‍്ട്ടി ആരോപിച്ചു

മതില് പണിയുന്നതിന് പണം അനുവദിക്കുന്നതിന് എതിരായ നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടിയാ േെഡമോക്രാറ്റിക്ക് പാര്‍ട്ടി സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പണം കണ്ടെത്തുന്നതിന് ട്രംപ് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് മുന്നോട്ട പോകാന്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞടുപ്പ് വാഗ്ദാനം ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com