പാക്കിസ്ഥാന് തിരിച്ചടി; ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തിരുവ 200 ശതമാനമാക്കി ഉയര്‍ത്തി

പാക്കിസ്ഥാന് തിരിച്ചടി; ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തിരുവ 200 ശതമാനമാക്കി ഉയര്‍ത്തി
പാക്കിസ്ഥാന് തിരിച്ചടി; ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തിരുവ 200 ശതമാനമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക്  ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നികുതി വര്‍ധിപ്പിച്ച് ഇന്ത്യ. പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. 200 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയാണ് പാക്കിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി എടുത്തുകളയാന്‍ തീരുമാനമെടുത്തത്. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്ന് നേരത്തെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണ് പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ നിര്‍ത്തിവെക്കാനും വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചത്. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനും നയതന്ത്ര തലത്തിലുള്ള നീക്കങ്ങള്‍ ശക്തമാക്കാനും ഇന്ത്യ തീരുമാനമെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com