ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയെപ്പോലെ വൈകാരികമായി ഒരു തീരുമാനവും എടുക്കില്ല; പാകിസ്ഥാന്‍ 

മോസ്റ്റ് ഫേവേര്‍ഡ് നേഷനില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ വ്യാപാര രംഗത്തും ഓഹരി വിപണിയിലും വലിയ തിരിച്ചടിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പാകിസ്ഥാന്‍ അധി
ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയെപ്പോലെ വൈകാരികമായി ഒരു തീരുമാനവും എടുക്കില്ല; പാകിസ്ഥാന്‍ 

ഇസ്ലമാബാദ്: ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാതൊരു വൈകാരിക തീരുമാനങ്ങളും കൈക്കൊള്ളുകയില്ലെന്ന് പാകിസ്ഥാന്‍. നന്നായി ചിന്തിച്ച് ആലോചിച്ച ശേഷം മാത്രമേ ഈ വിഷയത്തില്‍ ഓരോ തീരുമാനവും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയുള്ളൂവെന്നും ഇമ്രാന്‍ഖാന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ 'ഏറ്റവും പ്രിയപ്പെട്ട രാജ്യപദവി'യില്‍ നിന്ന് ഇന്ത്യ നീക്കം ചെയ്തിരുന്നു. 

'മോസ്റ്റ് ഫേവേര്‍ഡ് നേഷനില്‍' നിന്ന് പുറത്താക്കപ്പെട്ടതോടെ വ്യാപാര രംഗത്തും ഓഹരി വിപണിയിലും വലിയ തിരിച്ചടിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പാകിസ്ഥാന്‍ അധിക നികുതി അടയ്‌ക്കേണ്ടി വരും. ഫലവര്‍ഗ്ഗങ്ങള്‍, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാതുക്കള്‍, അയിരുകള്‍, ലെതര്‍ തുടങ്ങിയ വസ്തുക്കളാണ് വന്‍തോതില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. 

ലോകവ്യാപാര സംഘടനയുമായി 1996 ല്‍ എത്തിച്ചേര്‍ന്ന കരാറിനെ തുടര്‍ന്നാണ് പാകിസ്ഥാനെ ഇന്ത്യ മോസ്റ്റ് ഫേവേര്‍ഡ് രാജ്യമായി പ്രഖ്യാപിച്ചത്. 

40 സിആര്‍പിഎഫ് ജവാന്‍മാരാണ് പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക് ഭീകരസംഘടനയായ ജയ്ഷ്- ഇ- മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com