'പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു' : അമേരിക്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2019 07:58 AM  |  

Last Updated: 16th February 2019 08:00 AM  |   A+A-   |  

 

വാ​ഷിം​ഗ്ട​ണ്‍: സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി അമേരിക്ക അറിയിച്ചു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ലി​നെ ടെലഫോണിൽ വിളിച്ച് യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ൾ​ട്ട​നാ​ണ് പിന്തുണ അ​റി​യി​ച്ച​ത്. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അമേരിക്കയുടെ പൂ​ർ​ണ​പി​ന്തു​ണ ബോ​ൾ​ട്ട​ണ്‍ വാ​ഗ്ദാ​നം ചെ​യ്തു.

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പാ​ക്കി​സ്ഥാ​നോ​ടു​ള്ള അമേരിക്കൻ നി​ല​പാ​ടി​ൽ മാ​റ്റ​മില്ല. ഇക്കാര്യം പലതവണ യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോ​ൾ​ട്ട​ണ്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, പാ​ക്കി​സ്ഥാ​നെ​തി​രേ വൈ​റ്റ് ഹൗ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഭീ​ക​ര​സം​ഘ​ട​ന​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​റ്റ്ഹൗ​സ് പാ​ക്കി​സ്ഥാ​നോ​ടു നി​ർ​ദേ​ശി​ച്ചു.

ജ​മ്മു കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ചയുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 40 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നിരവധി പേർക്ക് പരിക്കേറ്റു. സൈന്യത്തിന് വാഹനവ്യൂഹത്തിലേക്ക്  ചാവേർ ആക്രമണം നടത്തുകയായിരുന്നു. പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തിരുന്നു.