അസമിനെ മറ്റൊരു കശ്മീര്‍ ആക്കാന്‍ അനുവദിക്കില്ല; രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അമിത് ഷാ

അസമിനെ മറ്റൊരു കാശ്മീരാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ദേശീയ പൗരത്വ ബില്‍ കൊണ്ടുവന്നിരിയ്ക്കുന്നത്
അസമിനെ മറ്റൊരു കശ്മീര്‍ ആക്കാന്‍ അനുവദിക്കില്ല; രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അമിത് ഷാ

ലഖിംപൂര്‍: അസമിനെ മറ്റൊരു കാശ്മീരാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ദേശീയ പൗരത്വ ബില്ലിനെ ഉദ്ധരിച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രഖ്യാപനം. അസമിലെ ലഖിംപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിനെ മറ്റൊരു കാശ്മീരാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ദേശീയ പൗരത്വ ബില്‍ കൊണ്ടുവന്നിരിയ്ക്കുന്നത്. ദേശീയ പൗരത്വ ബില്ലിന്റെ സഹായത്തോടെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും. അത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിനായി ബലിയര്‍പ്പിച്ച ജവന്മാരുടെ ജീവത്യാഗം വ്യര്‍ത്ഥമാകില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെപ്പോലെ ഒരു വിട്ടുവീഴ്ചയ്ക്കും മോദി സര്‍ക്കാര്‍ തയ്യാറാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കം അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി. മിര്‍വൈസിനെ കൂടാതെ അബ്ദുല്‍ ഗനി ഭട്, ബിലാല്‍ ലോണെ, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com