സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം; പുല്‍വാമ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ, പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി പാക്‌

പാകിസ്ഥാനില്‍ 2000 കോടി ഡോളറിന്റെ നിക്ഷേപം സൗദി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇത്
സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം; പുല്‍വാമ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ, പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി പാക്‌

ലാഹോര്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി പാകിസ്ഥാന്‍. നിഷാന്‍ ഇ പാകിസ്ഥാന്‍ നല്‍കിയാണ് ആദരം. പാകിസ്ഥാനില്‍ 2000 കോടി ഡോളറിന്റെ നിക്ഷേപം സൗദി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇത്. 

പാകിസ്ഥാന്‍ സന്ദര്‍ശനത്തിലാണ് സൗദി കിരീടാവകാശി ഇപ്പോള്‍. പാക് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്കാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ വരിക. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ലോക രാജ്യങ്ങളില്‍ നിന്നും തിരിച്ചടി നേരിടുന്ന സമയത്തുള്ള സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം പരമാവധി ഉപയോഗപ്പെടുത്തുവാനാണ് പാകിസ്ഥാന്റെ ശ്രമം. 

സൗദി കിരീടാവകാശിയുടെ വിമാനം പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ എത്തിയത് മുതല്‍ ആറ് പാക് യുദ്ധ വിമാനങ്ങളാണ് അകമ്പടി നല്‍കിയത്. സൗദി ജയിലില്‍ കഴിയുന്ന 2,107 പാക് തടവുകാരെ മോചിപ്പിക്കുവാനുള്ള ഉത്തരവും പാക് സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശി നല്‍കി. ഇന്ന് ഇന്ത്യയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്കും പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.തീവ്രവാദ സംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ സൗദിയുടെ പിന്തുണ ഇന്ത്യ തേടും. പാകിസ്ഥാനില്‍ വലിയ നിക്ഷേപത്തിന് സൗദി തയ്യാറാകുന്നുണ്ടെങ്കിലും, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നയത്തെ കുറിച്ച് സൗദിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com