ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചാല്‍ അത് അത്ഭുതമെന്ന് ട്രംപ്; പുല്‍വാമ ആക്രമണത്തില്‍ ഉചിത സമയത്ത് പ്രതികരിക്കും

ദക്ഷിണേഷ്യയിലെ അയല്‍ക്കാര്‍ തമ്മില്‍ യോജിപ്പിലെത്തട്ടെയെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരുമിച്ചാല്‍ അത് അത്ഭുതകരമാകുമെന്നും ട്രംപ് പറഞ്ഞു
ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചാല്‍ അത് അത്ഭുതമെന്ന് ട്രംപ്; പുല്‍വാമ ആക്രമണത്തില്‍ ഉചിത സമയത്ത് പ്രതികരിക്കും

വാഷിങ്ടണ്‍: പുല്‍വാമയിലെ ഭികരാക്രമണവുമായി ബന്ധപ്പെട്ട് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഭവവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ റിപ്പോര്‍ട്ട് തേടിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ദക്ഷിണേഷ്യയിലെ അയല്‍ക്കാര്‍ തമ്മില്‍ യോജിപ്പിലെത്തട്ടെയെന്നും, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരുമിച്ചാല്‍ അത് അത്ഭുതകരമാകുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. 

പാകിസ്ഥാന് സൈനീക സഹായം നല്‍കുന്നത് നിര്‍ത്തിവെച്ചതായും, തീവ്രവാദത്തിന് വേരറുക്കുന്നതിന് ഒരുമിച്ച് നിന്ന് ഇന്ത്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉറ്റസുഹൃത്തായ ഇന്ത്യയെ ഭീകരവാദം നേരിടുന്നതില്‍ സഹായിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേലും മുന്നോട്ടു വന്നു. ഇന്ത്യയില്‍ പുതിയതായി നിയമനിതനായ ഇസ്രായേല്‍ സ്ഥാവപതി ഡോ.റോണ്‍ മല്‍ക്കയാണ് ഇസ്രായേല്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com