ഇന്ത്യ-പാക് ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്; പ്രശ്‌നങ്ങള്‍ നിരവധി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടാവസ്ഥയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യ-പാക് ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്; പ്രശ്‌നങ്ങള്‍ നിരവധി

വാഷിങ്ടണ്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടാവസ്ഥയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിലേക്ക് നയിച്ച സംഭവത്തിന് ശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ഇപ്പോള്‍ ധാരളം പ്രശ്‌നം ഉടലെടുത്തിട്ടുണ്ടെന്ന്‌ ട്രംപ് പറഞ്ഞു. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം നയതന്ത്ര നീക്കത്തിലൂടെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുവാനുള്ള ശ്രമമാണ് ഇന്ത്യ നടത്തിയത്. ഏറ്റവും അടുത്ത സൗഹൃദ രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ നിന്നും പാകിസ്ഥാനെ പുറത്താക്കിയ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം കസ്റ്റംസ് നികുതിയും ഏര്‍പ്പെടുത്തി. 

ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചാല്‍ അത് അത്ഭുതമാകുമെന്നും, പുല്‍വാമ ആക്രമണത്തില്‍ ഉചിതമായ സമയത്ത് പ്രതികരിക്കും എന്നുമാണ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ട്രംപ് പറഞ്ഞത്. പാകിസ്ഥാന് സൈനീക സഹായം നല്‍കുന്നത് നിര്‍ത്തിവെച്ചതായും, തീവ്രവാദത്തിന്റെ വേരറുക്കുന്നതിന് ഒരുമിച്ച് നിന്ന് ഇന്ത്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും യുഎസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com