മലക്കം മറിഞ്ഞ് പാകിസ്ഥാന്‍; ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം വെറും മദ്രസ മാത്രം, തീവ്രവാദ ബന്ധമില്ല

അതൊരു മദ്രസയാണ്. ജയ്‌ഷെ ആസ്ഥാനം എന്ന് അതിന് വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ തെറ്റായ പ്രചാരണമാണെന്നും പാകിസ്ഥാന്‍
മലക്കം മറിഞ്ഞ് പാകിസ്ഥാന്‍; ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം വെറും മദ്രസ മാത്രം, തീവ്രവാദ ബന്ധമില്ല

ലാഹോര്‍: ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ച പാകിസ്ഥാന്‍ ഇപ്പോള്‍ മലക്കം മറിയുന്നു. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്നും, ഇതിന് തീവ്രവാദ സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നിലപാട്. 

അതൊരു മദ്രസയാണ്. ജയ്‌ഷെ ആസ്ഥാനം എന്ന് അതിന് വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ തെറ്റായ പ്രചാരണമാണെന്നും പാകിസ്ഥാന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഫവദ് ചൗധരി പറയുന്നു. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണ് ജയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് എന്നായിരുന്നു പാകിസ്ഥാന്‍ ആദ്യം പറഞ്ഞത്. 

പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തതായി പറഞ്ഞിരുന്നത്. മദ്രസ ക്യാംപസിനുള്ളില്‍ 600 വിദ്യാര്‍ഥികളും, 70 അധ്യാപകരുമുണ്ട്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തതായും പാകിസ്ഥാന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com