ഇറാൻ വിദേശകാര്യ‌മന്ത്രി രാജി വെച്ചു: രാജി അറിയിച്ചത് ഇൻസ്റ്റ​​ഗ്രാ‌ം അക്കൗണ്ടിലൂടെ

രാ​ജി​ക്കു​ള്ള കാ​രണം എന്താണെന്ന് വ്യ​ക്ത​മായിട്ടില്ല.
ഇറാൻ വിദേശകാര്യ‌മന്ത്രി രാജി വെച്ചു: രാജി അറിയിച്ചത് ഇൻസ്റ്റ​​ഗ്രാ‌ം അക്കൗണ്ടിലൂടെ

ടെ​ഹ്റാ​ൻ: ഇ​റാ​നിലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മൊ​ഹ​മ്മ​ദ് ജാ​വേ​ദ് ഷ​രീ​ഫ് രാ​ജി​വ​ച്ചു. തന്റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ജിവെച്ച ​വി​വ​രം അ​റി​യി​ച്ച​ത്. ഇ​റാ​നി​ലെ സ​ർ​ക്കാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​ആ​ർ​എ​ൻ​എ​ രാ​ജി​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 

''ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ താ​ൻ ചെ​യ്ത കാ​ര്യ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ മാപ്പു​ചോ​ദി​ക്കു​ന്നു. ത​ന്‍റെ സേ​വ​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച ഇ​റാ​ൻ ജ​ന​ത​യോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ന​ന്ദി പ​റ​യു​ന്നു''- അ​ദ്ദേ​ഹം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. അ​തേ​സ​മ​യം, രാ​ജി​ക്കു​ള്ള കാ​രണം എന്താണെന്ന് വ്യ​ക്ത​മായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com