സുരക്ഷിതയാത്രയ്ക്കായി വിമാന എന്‍ജിനില്‍ കാണിക്കയിട്ടു; യാത്രമുടങ്ങിയത് 162 പേര്‍ക്ക് 

ലക്കി എയര്‍ 8എല്‍9960യുടെ എന്‍ജിന് സമീപം രണ്ട് നാണയതുട്ടുകള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്
സുരക്ഷിതയാത്രയ്ക്കായി വിമാന എന്‍ജിനില്‍ കാണിക്കയിട്ടു; യാത്രമുടങ്ങിയത് 162 പേര്‍ക്ക് 

വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ പ്രാര്‍ത്ഥിച്ച് യാത്രക്കാരന്‍ എന്‍ജിനിലേക്ക് നാണയങ്ങള്‍ കാണിക്കയിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിയത് 162ഓളം യാത്രക്കാര്‍. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ് സംഭവം. ലക്കി എയര്‍ എന്ന വിമാനമാണ് സംഭവത്തെതുടര്‍ന്ന് യാത്ര റദ്ദുചെയ്തത്. എന്‍ജിനില്‍ കുടുങ്ങിയ നാണയം പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയതോടെയാണ് യാത്ര റദ്ദാക്കിയത്. 

ഈ മാസം 17-ാം തിയതിയാണ് സംഭവം. ലക്കി എയര്‍ 8എല്‍9960യുടെ എന്‍ജിന് സമീപം രണ്ട് നാണയതുട്ടുകള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. ലൂ എന്ന 28കാരനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചി. വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ വേണ്ടിയാണ് താന്‍ നാണയങ്ങള്‍ എറിഞ്ഞതെന്നാണ് യുവാവ് പറഞ്ഞത്. 

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു. 162ഓളം യാത്രക്കാര്‍ക്കാണ് ഇതുമൂലം യാത്ര തടസ്സപ്പെട്ടത്. 15ലക്ഷത്തോളം രൂപയാണ് ലക്കി എയര്‍ന് ഇതുവഴിയുണ്ടായ നഷ്ടം. ലൂനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com