ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നേപ്പാള്‍ വ്യോമയാനമന്ത്രിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു

മന്ത്രിയുടെ അംഗരക്ഷകരും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഒരു വ്യവസായിയുമാണ് പൈലറ്റിനെ കൂടാതെ സ്വകാര്യ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നേപ്പാള്‍ വ്യോമയാനമന്ത്രിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു


 
കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളിലെ തേപ്പിള്‍ജങ് മലനിരകള്‍ക്ക് സമീപം ഹെലികോപ്ടര്‍ തകര്‍ന്നു വീണ് നേപ്പാള്‍ ടൂറിസം -വ്യോമയാന മന്ത്രി രബീന്ദ്ര അധികാരിയുള്‍പ്പടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

മന്ത്രിയുടെ അംഗരക്ഷകരും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഒരു വ്യവസായിയുമാണ് പൈലറ്റിനെ കൂടാതെ സ്വകാര്യ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ഹെലികോപ്ടര്‍ മലനിരകളിലിടിച്ചതോടെ തീപിടിച്ച് തകരുകയായിരുന്നു.


 
പതിബാര ഗ്രാമവാസികളാണ് മലനിരകള്‍ക്ക് സമീപം അഗ്നിഗോളം കണ്ടതായി പൊലീസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇത് മന്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന കോപ്ടറാണെന്ന് സ്ഥിരീകരിച്ചത്.

മന്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഖദ്ഗ പ്രസാദ് ഓലി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com