ഇനിയൊരു യുദ്ധം നമുക്ക് വേണ്ട, ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും ചർച്ചയിലൂടെ പരിഹാരമുണ്ടാക്കണം; മലാല യൂസഫ്സായി 

പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കണമെന്നും നൊബേല്‍ ജേതാവ് മലാല യൂസഫ്സായി
ഇനിയൊരു യുദ്ധം നമുക്ക് വേണ്ട, ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും ചർച്ചയിലൂടെ പരിഹാരമുണ്ടാക്കണം; മലാല യൂസഫ്സായി 

ലണ്ടന്‍: പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ നിലവിലുള്ള സംഘർഷങ്ങൾ പരിഹരിക്കണമെന്നും നൊബേല്‍ ജേതാവ് മലാല യൂസഫ്സായി. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരീയായ നേതൃത്വം തെളിയിക്കണമെന്നും നിലവിലെ സംഘര്‍ഷാവസ്ഥയും ദീര്‍ഘനാളായി നിലനില്‍ക്കുന്ന കാശ്മീര്‍ വിഷയവും ചര്‍ച്ചചെയ്ത് അവസാനിപ്പിക്കണമെന്നും മലാല പറയുന്നു. 

"യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ല. ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കാന്‍ എളുപ്പമല്ല. നിലവിലുള്ള യുദ്ധങ്ങള്‍ മൂലം ഇപ്പോള്‍ നിരവധിപ്പേര്‍ ക്ലേശമനുഭവിക്കുകയാണ്. അതുകൊണ്ടുതന്നെ മറ്റൊരു യുദ്ധം നമുക്കിനി വേണ്ട", തന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ മലാല കുറിച്ചു. 

ഇന്ത്യ-പാക്ക് ചര്‍ച്ചയെ അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കണമെന്ന് മലാല ട്വീറ്റിൽ ആഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com