യെദ്യൂരപ്പയുടെ പ്രസ്താവന ഏറ്റുപിടിച്ച് പാകിസ്ഥാന്‍ ; 'രാഷ്ട്രീയലാഭത്തിനായി യുദ്ധത്തെ ഉപയോഗിക്കരുത്'

യുദ്ധം രാജ്യം ആഗ്രഹിക്കുന്നില്ല. അത് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും വന്‍ നാശം വരുത്തിവെക്കും
യെദ്യൂരപ്പയുടെ പ്രസ്താവന ഏറ്റുപിടിച്ച് പാകിസ്ഥാന്‍ ; 'രാഷ്ട്രീയലാഭത്തിനായി യുദ്ധത്തെ ഉപയോഗിക്കരുത്'


ഇസ്ലാമാബാദ് : അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണകരമാകുമെന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസ്താവന ഏറ്റെടുത്ത് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീഖ് ഇ ഇന്‍സാഫ് ആണ് യെദ്യൂരപ്പയുടെ പ്രസ്താവനയില്‍ പരാമര്‍ശം നടത്തിയത്. 

'തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന താങ്കള്‍ യുദ്ധക്കൊതിയനായാണ് അറിയപ്പെടുന്നതെന്ന് മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു. യുദ്ധം രാജ്യം ആഗ്രഹിക്കുന്നില്ല. അത് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും വന്‍ നാശം വരുത്തിവെക്കും.  ഒരു വ്യക്തി രാഷ്ട്രീയലാഭത്തിനായി യുദ്ധത്തെ ഉപയോഗിക്കരുതെന്ന് പിടിഐ ട്വീറ്റ് ചെയ്തു. 

നേരത്തെ മാധ്യമപ്രവര്‍ത്തക ബുര്‍ഖദത്ത് യെദ്യൂരപ്പയുടെ പ്രസ്താവന ട്വീറ്റ് ചെയ്തിരുന്നു. ഇത് സഹിതമാണ് പിടിഐയുടെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com