സംഘര്‍ഷാവസ്ഥ മയപ്പെടുത്താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍: റഷ്യ

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മയപ്പെടുത്താന്‍ മധ്യസ്ഥത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ രംഗത്ത്.
സംഘര്‍ഷാവസ്ഥ മയപ്പെടുത്താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍: റഷ്യ

ന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മയപ്പെടുത്താന്‍ മധ്യസ്ഥത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ രംഗത്ത്. വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സമാധാമ ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം വന്നിരിക്കുന്നത്. ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധമാണ് റഷ്യ പുലര്‍ത്തുന്നത്. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ പ്രധാനിയും റഷ്യയാണ്.

പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചതിരുന്നു. നാളെ വിട്ടയക്കും എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇത് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com