ന​ഗ്നയായി മരക്കുരിശും തോളിലേറ്റി ഫോട്ടോഷൂട്ട് ; മോഡൽ വത്തിക്കാനിൽ അറസ്റ്റിൽ

2017 ല്‍ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്തില്‍ മരിസ ജയിലിലായിരുന്നു
ന​ഗ്നയായി മരക്കുരിശും തോളിലേറ്റി ഫോട്ടോഷൂട്ട് ; മോഡൽ വത്തിക്കാനിൽ അറസ്റ്റിൽ

വത്തിക്കാന്‍ സിറ്റി: നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ബെല്‍ജിയം മോഡല്‍  അറസ്റ്റില്‍. പ്ലേബോയ് മോഡലായ മരിസ പാപ്പനാണ് വത്തിക്കാനില്‍ അറസ്റ്റിലായത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്നയായി നില്‍ക്കുന്ന ചിത്രം മരിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

ഫോട്ടോഷൂട്ടിനായി മറ്റു സ്ഥലങ്ങൾ തേടി ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫര്‍ ജെസ്സെ വാള്‍ക്കറോടൊപ്പം വത്തിക്കാനിലൂടെ  സഞ്ചരിക്കുമ്പോഴാണ് ഇറ്റാലിയൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മരിസയെയും ഫോട്ടോ​ഗ്രാഫറെയും പൊലീസ് 10 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. തുടർന്ന് മരിസയുടെ  ഫ്‌ളാറ്റ് പരിശോധിച്ച പൊലീസ് ഫോട്ടോ ഷൂട്ടിനുവേണ്ടി ഉപയോഗിച്ച, കുരിശ്, മുൾ കിരീടം തുടങ്ങിയ മത ചിഹ്നങ്ങള്‍ കണ്ടെടുത്തു. 

വിവാദമായ ഫോട്ടോ ഷൂട്ടുകളുടെ പേരില്‍ നേരത്തെയും മരിസ അറസ്റ്റിലായിട്ടുണ്ട്. 2017 ല്‍ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്തില്‍ ഇവര്‍ ജയിലിലായിരുന്നു.  ഇസ്താംബുള്‍ ഹാജിയ സോഫിയയില്‍ വെച്ച് ബുര്‍ഖ ധരിച്ചുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയ മരിസയുടെ ചിത്രവും വന്‍ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com