പുതുവര്‍ഷ ആഘോഷം ബോംബ് വര്‍ഷത്തോടെ, ലോകത്തെ ഞെട്ടിച്ച് ട്വീറ്റ്; ഖേദപ്രകടനം

ബോംബിട്ട് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറാണ് എന്നതരത്തില്‍ യുഎസ് ആണവായുധ തലവന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സന്ദേശം. വിമാനത്തില്‍ നിന്നും ബോംബ് ഇടുന്നതിന്റെ ദൃശ്യങ്ങളും ട്വീറ്
പുതുവര്‍ഷ ആഘോഷം ബോംബ് വര്‍ഷത്തോടെ, ലോകത്തെ ഞെട്ടിച്ച് ട്വീറ്റ്; ഖേദപ്രകടനം

 വാഷിങ്ടണ്‍: ബോംബിട്ട് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറാണ് എന്നതരത്തില്‍ യുഎസ് ആണവായുധ തലവന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സന്ദേശം. വിമാനത്തില്‍ നിന്നും ബോംബ് ഇടുന്നതിന്റെ ദൃശ്യങ്ങളും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു. 'ന്യൂയോര്‍ക്കിലെ ന്യൂഇയര്‍ ഈവ് ബോള്‍ താഴേക്കിട്ടാണ് യുഎസിലെ പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. വേണമെങ്കില്‍ അതിലും കുറേക്കൂടി വലിയ ബോളുകള്‍ താഴേക്കിടാന്‍ തയ്യാറാണ്' എന്നായിരുന്നു ട്വീറ്റ്. 

പുതുവര്‍ഷപ്പിറവിക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഈ സന്ദേശം എത്തിയതോടെ ലോകം മുഴുവന്‍ പരിഭ്രാന്തരായി. അല്‍പ്പ സമയത്തിനുള്ളില്‍ ക്ഷമാപണ സന്ദേശം വന്നുവെങ്കിലും വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നേരത്തേ വന്ന ട്വീറ്റ് തെറ്റിപ്പോയെന്നും അമേരിക്കയുടെ മൂല്യങ്ങള്‍ക്ക് വിപരീതമായി പോയി എന്നും ട്വീറ്റില്‍ പറയുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷിതത്വമാണ് ലക്ഷ്യമെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ ആണവയുദ്ധം നടത്തുമെന്നൊക്കെ പറഞ്ഞുള്ള ' തമാശകള്‍' എന്ത് കാരണം കൊണ്ട് യുഎസ് നടത്തിയാലും പരിതാപകരമാണെന്നും അപലപിക്കുന്നുവെന്നും പലരും ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com