കടല്‍ക്കര നിറയെ വലിയ എല്‍ഇഡി ടിവികള്‍; സ്‌പെഷ്യല്‍ ചാകരയില്‍ കണ്ണുതള്ളി പ്രദേശവാസികള്‍ 

കടല്‍ക്ഷോഭത്തില്‍പ്പെട്ട ചരക്ക് കപ്പലില്‍ നിന്ന് നൂറു കണക്കിന് കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതാണ് കടലിലെ പ്രത്യേകതരം ചാകരയ്ക്ക് കാരണമായത്
കടല്‍ക്കര നിറയെ വലിയ എല്‍ഇഡി ടിവികള്‍; സ്‌പെഷ്യല്‍ ചാകരയില്‍ കണ്ണുതള്ളി പ്രദേശവാസികള്‍ 

ആംസ്റ്റര്‍ഡാം; മുത്തും പവിഴവും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കടലില്‍ നിന്ന് കിട്ടുന്ന സ്വാഭാവികമാണ്. എന്നാല്‍ വലിയ എല്‍ഇഡി ടിവികള്‍ കടലില്‍ നിന്ന് കിട്ടിയാലോ. കഴിഞ്ഞദിവസം ഡച്ച് ദ്വീപില്‍ സൂര്യോദയം കാണാനെത്തിയവരാണ് ടിവി ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയില്‍ ഒഴുകി നടക്കുന്നത് കണ്ട് ഞെട്ടിയത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട ചരക്ക് കപ്പലില്‍ നിന്ന് നൂറു കണക്കിന് കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതാണ് കടലിലെ പ്രത്യേകതരം ചാകരയ്ക്ക് കാരണമായത്. 

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ msc zoe ല്‍ നിന്ന് 270 കണ്ടെയ്‌നറുകളാണ് കടലിലേക്ക് വീണത് എന്നാണ് ഡെച്ച് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപം വെച്ചായിരുന്നു സംഭവം. ശക്തമായ തിരയില്‍പ്പെട്ട് കണ്ടെയ്‌നറുകള്‍ തുറന്നു വന്നതോടെ ഇതിലുണ്ടായിരുന്നവ കടലില്‍ ഒഴുകി നടക്കുകയും കരയില്‍ അടിയുകയുമായിരുന്നു. കടലില്‍ ഒഴുകി നടന്ന ചില കണ്ടെയ്‌നറുകള്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി കരക്കെത്തിച്ചു. എന്നാല്‍ അപകടകരങ്ങളായ വസ്തുക്കളുള്ള മൂന്ന് കണ്ടെയ്‌നറുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എന്തായാലും കണ്ടെയ്‌നര്‍ കരക്ക് അടിഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇത് ചാകരയായിരുന്നു. പ്രദേശവാസികള്‍ക്ക് നിരവധി വിലപിടിപ്പുള്ള വസ്തുക്കളായ കണ്ടെയ്‌നറുകളില്‍ നിന്ന് ലഭിച്ചത്. ടിവി കൂടാതെ, ബള്‍ബുകള്‍, കാറിന്റെ പാര്‍ട്‌സ്, ഫര്‍ണിച്ചറുകള്‍, കളിപ്പാട്ടം, വസ്ത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com