14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിച്ചു: യുവതി ഗര്‍ഭിണിയായത് പോലും അറിഞ്ഞില്ലെന്ന് ആശുപത്രി ജീവനക്കാര്‍

ഒരു അപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്.
14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിച്ചു: യുവതി ഗര്‍ഭിണിയായത് പോലും അറിഞ്ഞില്ലെന്ന് ആശുപത്രി ജീവനക്കാര്‍

വാഷിങ്ടണ്‍: പതിനാല് വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുഎസിലെ അരിസോണയിലെ ഫീനിക്‌സിലാണ് സംഭവം. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വെച്ചാണ് യുവതി ഗര്‍ഭിണിയായി പ്രസവിച്ചത്. പതിനാല് വര്‍ഷമായി യുവതി ഇവിടെയാണ് കഴിഞ്ഞിരുന്നത്. 

ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം നടന്നത്. യുവതി ലൈംഗിക പീഡനത്തിനിരയായതും ഗര്‍ഭിണിയായിരുന്നു എന്നതും അറിഞ്ഞിരുന്നില്ല എന്നാണ് ആശുപത്രി ജീവനക്കാന്‍ പറയുന്നത്. പ്രസവത്തോട് അടുത്തപ്പോള്‍ മാത്രമാണ് യുവതി ഗര്‍ഭിണിയായ വിവരം ഇവര്‍ അറിഞ്ഞതെന്ന് പറയപ്പെടുന്നു. യുവതിയുടെ ഞരക്കം കേട്ട് പരിശോധന നടത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നാണ് നഴ്‌സുമാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ ഡിസംബര്‍ 29ന് യുവതിക്ക് ആണ്‍കുട്ടി ജനിച്ചു. 

ഒരു അപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്. 24 മണിക്കൂറും പരിചരണം വേണ്ടിയിരുന്ന യുവതിയെ നിരവധി ആശുപത്രി ജീവനക്കാരാണ് നോക്കിയിരുന്നത്. അത്‌കൊണ്ട് തന്നെ ആരാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് തിരിച്ചറിയാനായിട്ടില്ല.

യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍ നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം. ആദ്യ പടിയായി വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്. അതേസമയം, നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.

യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചോയെന്ന കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്നു കേസന്വേഷണം ശക്തിപ്പെടുത്താന്‍ യുവതിക്കു പിന്തുണയുമായി രണ്ടു സന്നദ്ധ സംഘടനകള്‍ എത്തിയിട്ടുണ്ട്. അതേസമയം, എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com