ജെല്ലിഫിഷ് നിറഞ്ഞ് കടലുകള്‍; ഓസ്‌ട്രേലിയയില്‍ മൂവായിരത്തില്‍ അധികം പേര്‍ ആക്രമിക്കപ്പെട്ടു; ബീച്ചുകള്‍ അടച്ചുപൂട്ടി

കൂടുതല്‍ ജെല്ലിഫിഷുകള്‍ തീരങ്ങളിലേക്ക് എത്തിയതിന്റെ ഫലമായി നാല് പ്രധാന ബീച്ചുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്
ജെല്ലിഫിഷ് നിറഞ്ഞ് കടലുകള്‍; ഓസ്‌ട്രേലിയയില്‍ മൂവായിരത്തില്‍ അധികം പേര്‍ ആക്രമിക്കപ്പെട്ടു; ബീച്ചുകള്‍ അടച്ചുപൂട്ടി

സിഡ്‌നി; ജെല്ലിഫിഷിന്റെ ഭീഷണിയില്‍ ഓസ്‌ട്രേലിയയിലെ കടല്‍തീരങ്ങള്‍. അപകടകാരികളായ ജെല്ലിഫിഷുകള്‍ കടലില്‍ നിറഞ്ഞതോടെ ബീച്ചില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കന്‍ കടല്‍ത്തീരത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഉണ്ടായ ജെല്ലിഫിഷിന്റെ ആക്രമണത്തില്‍ മൂവായിരത്തില്‍ അധികം പേര്‍ക്കാണ് പരുക്കേറ്റത്. ഇതോടെ നിരവധി ബീച്ചുകളാണ് അടച്ചുപൂട്ടിയത്.

അപകടകാരികളായ പോര്‍ച്ചുഗീസ് മാന്‍ ഒവാര്‍ ജെല്ലിഫിഷിന്റെ അതിപ്രസരം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇവയുടെ കുത്തേല്‍ക്കുന്നത് കഠിന വേദനയ്ക്ക് കാരണമാകും. 3595 പേര്‍ക്കാണ് ജെല്ലിഫിഷിന്റെ ആക്രമണം ഏല്‍ക്കേണ്ടതായി വന്നത്. കൂടുതല്‍ ജെല്ലിഫിഷുകള്‍ തീരങ്ങളിലേക്ക് എത്തിയതിന്റെ ഫലമായി നാല് പ്രധാന ബീച്ചുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. 

ജെല്ലിഫിഷുകളുടെ വലിയ കൂട്ടം റെയിന്‍ബോ ബീച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അധികൃതര്‍ ബീച്ച് അടച്ചുപൂട്ടിയെന്നും വെള്ളത്തില്‍ ഇറങ്ങരുതെന്നും സുരക്ഷാ സേനയുടെ മുന്നറിയിപ്പില്‍ പറയുന്നു. ജെല്ലിഫിഷുകള്‍ ഓസ്‌ട്രേലിയന്‍ ബീച്ചില്‍ സാധാരണമാണ്. എന്നാല്‍ ഇത്ര അധികം ആളുകള്‍ ഇവയുടെ അക്രമണത്തിന് ഇരയാകുന്നത് ഇത് ആദ്യമായിട്ടാണ്. സാധാരണ ഓരോ വര്‍ഷവും പതിനായിരത്തോളം പേരാണ് ജെല്ലിഫിഷിന്റെ ആക്രമണത്തിന് ഇരയാകുന്നത്. ഇത്തവണ ദിവസങ്ങള്‍കൊണ്ടാണ് 35000 പേരെ ജെല്ലിഫിഷ് കുത്തേല്‍ക്കുന്നത്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ ശക്തി കൂടിയതാണ് ഈ ജീവിയുടെ എണ്ണം പെരുകാന്‍ കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com