ഇ​ന്ത്യ​ന്‍ ടി​വി പ​രി​പാ​ടി​ക​ള്‍ പാക്കിസ്ഥാനിൽ നിരോധിച്ചു; സംസ്കാരം തകർക്കുന്നെന്ന് ആക്ഷേപം 

ചീഫ് ജസ്റ്റിസ് സക്കീബ് നിസാര്‍ അധ്യക്ഷനായ മൂ​ന്നം​ഗ ബഞ്ചിന്റേതാണ് തീരുമാനം
ഇ​ന്ത്യ​ന്‍ ടി​വി പ​രി​പാ​ടി​ക​ള്‍ പാക്കിസ്ഥാനിൽ നിരോധിച്ചു; സംസ്കാരം തകർക്കുന്നെന്ന് ആക്ഷേപം 

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ടി​വി പ​രി​പാ​ടി​ക​ള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ൽ നി​രോ​ധി​ച്ചു.  പാ​ക് സു​പ്രീം​കോ​ട​തിയാണ് നിരോധനം ഏർപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് സക്കീബ് നിസാര്‍ അധ്യക്ഷനായ മൂ​ന്നം​ഗ ബഞ്ചിന്റേതാണ് തീരുമാനം.

പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെംറ) നല്‍കിയ പരാതി പരിഗണനയ്‌ക്കെടുത്തപ്പോഴാണ് വിധി. ഇ​ന്ത്യ​ൻ പ​രി​പാ​ടി​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തിലൂടെ ത​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തി​ന് കോ​ട്ടം സം​ഭ​വി​ക്കു​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
 
ഇന്ത്യന്‍ പരിപാടികള്‍ ഫില്‍മാസിയ എന്റര്‍ടെയിന്‍മെന്റ് ചാനല്‍ വഴിയാണ് പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഫില്‍മാസിയയുടെ ഉള്ളടക്കത്തില്‍ 65ശതമാനത്തിലധികവും വിദേശ പരിപാടികളാണെന്ന് പെംറ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പെര്‍മ നിയമങ്ങള്‍ പ്രകാരം കീഴില്‍ ഒരു ദിവസം 10 ശതമാനം (രണ്ട് മണിക്കൂര്‍, 40 മിനിറ്റ്) വിദേശ ഉള്ളടക്കങ്ങള്‍ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ.

ഫില്‍മാസിയ ഒരു വാര്‍ത്താ ചാനലല്ലെന്നും വിനോദത്തിനായുള്ള ചാനല്‍ ആയതുകൊണ്ടുതന്നെ പ്രചാരണങ്ങള്‍ക്കൊന്നും അത് ഉപയോഗിക്കപ്പെടുന്നില്ലെന്നും കോടതിയില്‍ പറഞ്ഞെങ്കിലും ചാനല്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്നുണ്ടെന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com