ഞാന്‍ മരിക്കുന്നതുവരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു; ആവേശം വിതറി രാഹുലിന്റെ പ്രസംഗം

ഞാന്‍ മരിക്കുന്നതുവരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു; ആവേശം വിതറി രാഹുലിന്റെ പ്രസംഗം

എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും - എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി

ദുബായ്:  ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ കടലായി മാറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനുമായി എത്തിയത് അത്രയേറെ പേരാണ്. യുഎഇയിലൂടെ യാത്ര ചെയ്തപ്പോള്‍ നിങ്ങളുടെ ഊര്‍ജവും അധ്വാനവും കാണാന്‍ എനിക്ക് കഴിഞ്ഞു. ഈ രാജ്യത്തെ നിര്‍മിക്കാന്‍ നിങ്ങള്‍ വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. വളരെ അഭിമാനം നല്‍കുന്ന കാര്യമാണിതെന്ന് രാഹുല്‍ പറഞ്ഞു. 

മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ടത് മതങ്ങളില്‍ നിന്നാണ്. ഗാന്ധിജി കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങള്‍ ഒന്നും നേടാനാവില്ലെന്ന്.ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങള്‍ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിനയം എനിക്ക് അനുഭവിക്കാന്‍ സാധിച്ചു. മഹത്തായ രാജ്യങ്ങള്‍ ഇത്തരം വിനയം കൊണ്ട് നിര്‍മിക്കുന്നവയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിയുടെ മതത്തിന്റെ പണത്തിന്റെ പേരില്‍ വിഭജിച്ചിരിക്കുന്നു. വിഭജിച്ചിരിക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ജയിക്കാന്‍ സാധിക്കും. ആദ്യം നമ്മള്‍ ചെയ്യേണ്ടത്, എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ ഒരുമിപ്പിക്കണം. എല്ലാവരും പരസ്പരം സഹകരിക്കണം. ഇത് ഒരു രാജ്യമാണ്. അവിടെ നിന്നും നമ്മള്‍ തുടങ്ങണമെന്ന് രാഹുല്‍ പറഞ്ഞു.

ഇവിടെ നില്‍ക്കുമ്പോഴും എനിക്ക് ഇന്ത്യയില്‍ ഉള്ളതുപോലെയാണ് തോന്നുത്. ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷന്‍ ആണോ, പ്രായമുള്ളവര്‍ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാന്‍ കാത്തിരിക്കും. 2019ല്‍ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. നല്ല ആത്മവിശ്വാസമുണ്ട്. മുന്നോട്ടു പോവുകയാണ് വേണ്ടത് -രാഹുല്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com