പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീമും കളിപ്പാട്ടങ്ങളും നല്‍കി വശത്താക്കി പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 13വര്‍ഷം തടവും 12ചൂരലിനടിയും 

പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ ഉപയോഗപ്പെടുത്തുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീമും കളിപ്പാട്ടങ്ങളും നല്‍കി വശത്താക്കി പീഡിപ്പിച്ചു; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ 13വര്‍ഷം തടവും 12ചൂരലിനടിയും 

സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷ. 13 വര്‍ഷം തടവും 12ചൂരലിനടിയുമാണ് ശിക്ഷവിധിച്ചത്. ഉദയകുമാര്‍ ദക്ഷിണമൂര്‍ത്തി എന്നയാള്‍ക്കാണ് 12കാരിയെ പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷ ലഭിച്ചത്. 

പെണ്‍കുട്ടിക്ക് ഐസ്‌ക്രീമും കളിപ്പാട്ടങ്ങളും അടക്കമുള്ള സമ്മാനങ്ങള്‍ വാങ്ങി നല്‍കി ഇയാള്‍ അടുപ്പത്തിലാകുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ ഭാര്യയെന്നാണ് ഇയാള്‍ അഭിസംബോധന ചെയ്തിരുന്നതെന്നും ഇയാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചിരുന്നെന്നുമാണ് കേസിനെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

2016 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദയകുമാറിന്റെ യഥാര്‍ത്ഥ കാമുകി പെണ്‍കുട്ടിയുടെ നഗ്നചിത്രം ഇയാളുടെ ഫോണില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ ഉദയകുമാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 

പെണ്‍കുട്ടിയുമായി രണ്ട് തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ രണ്ടുപ്രാവശ്യവും പരാജയപ്പെട്ടെന്നും ഉദയകുമാര്‍ കോടതില്‍ സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com