കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ നാണിക്കേണ്ട, അവരുടെ മുന്നില്‍ വഴക്കിടുകയുമരുത്: മാര്‍പാപ്പ

കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ വഴക്കിടരുതെന്നാണ് അദ്ദേഹം രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ഉപദേശം. 
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ നാണിക്കേണ്ട, അവരുടെ മുന്നില്‍ വഴക്കിടുകയുമരുത്: മാര്‍പാപ്പ

ന്യൂജനറേഷന്‍ മാതാപിതാക്കള്‍ക്ക് ചെറിയ ചില ഉപദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ വഴക്കിടരുതെന്നാണ് അദ്ദേഹം രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ഉപദേശം. 

'വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതു സ്വന്തം മക്കളുടെ മുന്നില്‍ വച്ചു വേണ്ടെ. കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്'- മാര്‍പാപ്പ വ്യക്തമാക്കി. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം വീട്ടില്‍വച്ചു തുടങ്ങുന്നെന്നും അതിനായി ഈ ചെറിയ ഉപദേശം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

27 കുഞ്ഞുങ്ങള്‍ക്കായി നടത്തിയ മാമ്മോദീസ ചടങ്ങിലായിരുന്നു കുട്ടികളുടെ നല്ല ഭാവിയെ കരുതിയുള്ള ഈ ഉപദേശം. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ മുലയൂട്ടാന്‍ അമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com