കളിക്കുന്നതിനിടെ ഫ്രീ​സ​റി​ൽ കുടുങ്ങി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ പൂ​ന്തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്ന ഫ്രീ​സ​റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നെ​ന്നാണ് പൊലീസിന്റെ പ​സ്റ്റാഥമിക നി​ഗമനം.
കളിക്കുന്നതിനിടെ ഫ്രീ​സ​റി​ൽ കുടുങ്ങി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ഫ്ളോ​റി​ഡ: ക​ളി​ക്കു​ന്ന​തി​നി​ടെ ഫ്രീ​സ​റി​ൽ കു​ടു​ങ്ങി​യ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു. ഒ​ന്ന്, നാ​ല്, ആ​റ് എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മൂന്ന് കു​ട്ടി​ക​ളെ​യാ​ണു ഫ്രീ​സ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫ്ളോ​റി​ഡ​യി​ലെ ലൈ​വ് ഓ​ക്കി​ലാ​ണു സം​ഭ​വം. 

ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ പൂ​ന്തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്ന ഫ്രീ​സ​റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നെ​ന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണം സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ഓ​ഫീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 

ശ്വാ​സം മു​ട്ടി​യാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി സു​വ​ന്നീ കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. ഫ്ളോ​റി​ഡ ചി​ൽ​ഡ്ര​ണ്‍ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com