ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ശുചിമുറി വിലക്കി; റെസ്‌റ്റോറന്റിന് അഞ്ച് ലക്ഷത്തോളം പിഴ 

റെസ്റ്റാറന്റിലെ ജീവനക്കാരനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ശുചിമുറി വിലക്കി; റെസ്‌റ്റോറന്റിന് അഞ്ച് ലക്ഷത്തോളം പിഴ 

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ സ്ത്രീകളുടെ ശുചിമുറിയില്‍ കയറാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് റെസ്‌റ്റോറന്റിന് അഞ്ച് ലക്ഷത്തോളം രൂപ പിഴ. റെസ്റ്റാറന്റിലെ ജീവനക്കാരനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. വാഷിങ്ടണ്‍ ഡിസിയിലെ കൊളംബിയ റെസ്‌റ്റോറന്റിലാണ് സംഭവം.

ഷാര്‍ലറ്റ് ക്ലൈമര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡറിനോടാണ് റെസ്‌റ്റൊറന്റ് ജീവനക്കാരന്‍ തിരിച്ചറിയല്‍ രേഖ അടക്കം ആവശ്യപ്പെട്ടത്. താന്‍ ശുചിമുറിയിലേക്ക് നീങ്ങിയപ്പോള്‍ ജീവനക്കാരന്‍ തന്നെ പിന്തുടര്‍ന്ന് വരികയായിരുന്നെന്ന് ഷാര്‍ലെറ്റ് പറഞ്ഞു. പിന്നീട് റെസ്‌റ്റോറന്റിലെ മാനേജറും തന്നോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതായി അവര്‍ പരാതിയില്‍ ഉന്നയിച്ചു. റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഷാര്‍ലെറ്റ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവത്തിലാണ് 7000ഡോളറോളം പിഴ വിധിച്ച് റെസ്റ്റോറന്റിനെതിരെ വിധി വന്നത്. മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഇത്തരം രീതികള്‍ അനുവദിക്കാനാകില്ലെന്നും കൊളമ്പിയന്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സംഭവത്തിന് ശേഷം റെസ്റ്റോറന്റ് മാപ്പ് പറഞ്ഞെങ്കിലും ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഷാര്‍ലെറ്റ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com