പ​വി​ത്ര​ത എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം?; ലൈം​ഗികാതിക്രമം തടയാൻ പെൺകുട്ടികൾക്ക് ഉപദേശവുമായി സർക്കാർ ; മലേഷ്യയിൽ വൻ പ്രതിഷേധം 

ലൈം​ഗികാതിക്രമം തടയാൻ പെൺകുട്ടികൾ മാ​ന്യ​മാ​യി വ​സ്​​ത്രം ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മ​ലേ​ഷ്യ​ൻ സർക്കാർ
പ​വി​ത്ര​ത എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം?; ലൈം​ഗികാതിക്രമം തടയാൻ പെൺകുട്ടികൾക്ക് ഉപദേശവുമായി സർക്കാർ ; മലേഷ്യയിൽ വൻ പ്രതിഷേധം 

കൊ​ലാ​ലം​പു​ർ: ലൈം​ഗികാതിക്രമം തടയാൻ പെൺകുട്ടികൾ മാ​ന്യ​മാ​യി വ​സ്​​ത്രം ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മ​ലേ​ഷ്യ​ൻ സർക്കാർ.  ഇത്തരം നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രൈ​മ​റി സ്​​കൂ​ളി​ലെ പാ​ഠ​പു​സ്​​ത​ക​ത്തി​ൽ മാ​റ്റം വ​രു​ത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. 

ആ​മി​റ എ​ന്ന പെ​ൺ​കു​ട്ടി​ക്ക്​ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ  ത​ട​യാ​ൻ ശ​രി​യാ​യ രീ​തി​യി​ൽ വ​സ്​​ത്രം ധ​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ഉ​പ​ദേ​ശം ന​ൽ​കു​ന്ന​താ​ണ്​ പാഠപുസ്തകത്തിലെ പ്ര​തി​പാ​ദ്യം. വ​സ്​​ത്രം മാ​റുമ്പോ​ൾ വാ​തി​ല​ട​ക്ക​ണ​മെ​ന്നും ത​നി​ച്ച്​ ഏ​തെ​ങ്കി​ലും  സ്​​ഥ​ല​ത്ത്​ ക​ഴി​യു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും 
പുസ്തകത്തിൽ ഉ​​പ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ ആ​മി​റ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ, കു​ടും​ബ​ത്തി​ന്​ അ​പ​മാ​ന​ക​ര​മാ​വു​മെ​ന്നും  കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്നും പു​സ്​​ത​ക​ത്തി​ൽ പ​റ​യു​ന്നു.

പ​വി​ത്ര​ത എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം എ​ന്ന പേ​രി​ൽ ഒ​മ്പ​തു വ​യ​സ്സു​ള്ള  പെ​ൺ​കു​ട്ടി​യുടെ ചി​ത്രം​ സ​ഹി​തം വാ​ച​ക​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​ത്. ​സ്വ​ന്തം കു​റ്റം​കൊ​ണ്ടാ​ണ്​ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന തെ​റ്റി​ദ്ധാ​ര​ണ പെ​ൺ​കു​ട്ടി​ക​ളി​ൽ വ​ള​രെ  ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ കു​ത്തി​വെ​ക്കു​ക​യാ​ണ്​ ഇ​തു​വ​ഴി​യെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോടെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലെ വി​വാ​ദ ഭാ​ഗം സ്​​റ്റി​ക്ക​ർ ഉ​​പ​യോ​ഗി​ച്ച്​ മ​റ​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com