ട്രംപ്-കിം കൂടിക്കാഴ്ച ഫെബ്രുവരിയില്‍: വേദി വിയറ്റ്‌നാം

വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്രംപ്-കിം കൂടിക്കാഴ്ച ഫെബ്രുവരിയില്‍: വേദി വിയറ്റ്‌നാം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച ഫെബ്രുവരി അവസാനം നടക്കും. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കിംമിന്റെ അദ്ദേഹം ട്രംപിന് കൈമാറുകയും ചെയ്തിരുന്നു.

ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ്-കിം ഉച്ചകോടി നടത്താമെന്ന തീരുമാനത്തിലെത്തിയത് എന്ന് കരുതുന്നു. ട്രംപ് ഉന്‍ കൂടിക്കാഴ്ച വിയറ്റ്‌നാമിലായിരിക്കുമെന്ന് അഭ്യൂഹം. ശക്തമാണെങ്കിലും വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ ആയിരുന്നു കിമ്മും ട്രംപും ആദ്യ ആദ്യ കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ മുഖാമുഖമിരുന്ന ആ കൂടിക്കാഴ്ച ചരിത്രപരമായിരുന്നു. ആണവനിരായുധീകരണത്തിന് ഇരു നേതാക്കളും അന്ന് സമ്മതിച്ചിരുന്നെങ്കിലും യുഎസ്- കൊറിയ ബന്ധം അത്ര മെച്ചപ്പെട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com