അഫ്ഗാനില്‍ സൈനിക കേന്ദ്രത്തിന് നേരെ താലിബാന്‍ അക്രമം: 126 സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത

അഫ്ഗാനില്‍ സൈനിക കേന്ദ്രത്തിലേക്കും പൊലീസ് പരിശീലന കേന്ദ്രത്തിലേക്കും നടന്ന താലിബാന്‍ ഭീകരാക്രണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു
അഫ്ഗാനില്‍ സൈനിക കേന്ദ്രത്തിന് നേരെ താലിബാന്‍ അക്രമം: 126 സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത


ഫ്ഗാനില്‍ സൈനിക കേന്ദ്രത്തിലേക്കും പൊലീസ് പരിശീലന കേന്ദ്രത്തിലേക്കും നടന്ന താലിബാന്‍ ഭീകരാക്രണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 

തലസ്ഥാനമായ കാബൂളില്‍ നിന്ന് 44കിലോമീറ്റര്‍ മാറിയാണ് അക്രമം നടന്ന സൈനിക കേന്ദ്രം. പൊലീസ് പരിശീലന കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ കാറ് ഇടിച്ചു കയറ്റി സ്‌ഫോടനം  നടത്തുകയായിരുന്നു. 

അക്രമം നടന്ന പ്രദേശത്തിന് തൊട്ടടുത്ത് കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ അക്രമത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയായുള്ള അക്രമങ്ങളിലൂടെയാണ് താലിബന്‍ കുറച്ചുനാളുകളായി മറുപടി നല്‍കുന്നത്. അഫ്ഗാന്റെ പകുതിയിലേറെ പ്രദേശവും ഭീകരസംഘടനയുടെ കൈവശമായെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ഫോര്‍ അഫ്ഗാനിസ്ഥാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ജൂലൈ മുതല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അമേരിക്കന്‍ പ്രതിനിധികളുമായി മറ്റ് രാജ്യങ്ങളില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയ താലിബാന്‍, പക്ഷേ അഫ്ഗാന്‍ സര്‍ക്കാരുമായി ഒരുവിധത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് നിലപാടിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com