പ്രവാസി ഇബ്രക്ക് പുതിയ ഭാരവാഹികള്‍

ഇബ്രയിലെ മലയാളികളുടെ പൊതുവേദി ആയ പ്രവാസി ഇബ്ര യുടെ ജനറല്‍ ബോഡി യോഗം ഇബ്ര അലായ മദ്രസ ഹാളില്‍ വെച്ച് നടന്നു.
പ്രവാസി ഇബ്രക്ക് പുതിയ ഭാരവാഹികള്‍

ബ്രയിലെ മലയാളികളുടെ പൊതുവേദി ആയ പ്രവാസി ഇബ്ര യുടെ ജനറല്‍ ബോഡി യോഗം ഇബ്ര അലായ മദ്രസ ഹാളില്‍ വെച്ച് നടന്നു. ജനറല്‍ ബോഡി യോഗം 2019 -2020 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ഇ ആര്‍ ജോഷിയെയും ജനറല്‍ സെക്രെട്ടറി ആയി മുഹമ്മദ് റിയാസിനെയും തെരെഞ്ഞെടുത്തു . ദിലീപ് എ ആര്‍, ബഷീര്‍ കൊച്ചി എന്നവര്‍ വൈസ് പ്രസിഡന്റുമാരായും  നൗഷാദ് ചെമ്മായില്‍ ജോയിന്റ് സെക്രെട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫെമീര്‍ ആണ് ട്രഷറര്‍. 

ഇ.യാസിര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് റിയാസ് വരണാധികാരി ആയിരുന്നു. ഇ ആര്‍ ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും ,ഒ പി അലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റഹ്മത്തുള്ള, ഷെരീഫ്, ബാലാജി, നുജൂം, ജയപ്രകാശ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com