സിറിയയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; പതിനൊന്ന് മരണം

 ഇറാന്റെ സായുധ സേനാ വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സിനെ  ലക്ഷ്യമിട്ടാണ് ഞായറാഴ്ച അര്‍ധരാത്രി അക്രമം നടത്തിയതെന്ന് ഇസ്രായേല്‍
സിറിയയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; പതിനൊന്ന് മരണം


സിറിയയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇറാന്റെ സായുധ സേനാ വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സിനെ  ലക്ഷ്യമിട്ടാണ് ഞായറാഴ്ച അര്‍ധരാത്രി അക്രമം നടത്തിയതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. അതേസമയം ഭൂരിപക്ഷം മിസൈലുകളും തങ്ങള്‍ തകര്‍ത്തുവെന്ന് സിറിയന്‍ സേന പറഞ്ഞു. 

മുപ്പതോളം മിസൈലുകളെ സിറിയന്‍ സൈന്യം തകര്‍ത്തുവെന്ന് റഷ്യന്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ വ്യക്തമാക്കുന്നു. 
തെക്ക് പടിഞ്ഞാറന്‍ ഡമാസ്‌കസില്‍ എയര്‍പോര്‍ട്ടിന് നേരെ നടന്ന അക്രമത്തില്‍ നാല് സിറിയന്‍ പട്ടാളക്കാര്‍ മരിച്ചു. അക്രമങ്ങളില്‍ ഇതുവരെ പതിനൊന്ന് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കുന്നത്. 


ഇസ്രായേല്‍ സൈന്യത്തിന് നേര്‍ക്ക് അക്രമം നടത്തരുതെന്ന് സിറയന്‍ സേനയ്ക്ക് തങ്ങള്‍ മുന്നറിപ്പ് നല്‍കുകയായിരുന്നുവെന്ന് ഇസ്രായേല്‍ സേന പറഞ്ഞു. റഷ്യയ്ക്ക് പുറമേ സിറയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പിന്തുണ നല്‍കുന്ന പ്രധാന ശക്തികളിലൊന്നാണ് ഇറാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com