എണ്ണക്കപ്പലുകള്‍ക്ക് തീ പിടിച്ചു; 11 മരണം, ഒന്‍പത് പേരെ കാണാനില്ല, കപ്പലില്‍ ഏഴ് ഇന്ത്യാക്കാരും 

എണ്ണയും  ശീതീകരിച്ച പ്രകൃതിവാതകവുമായിരുന്നു കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഒരു കപ്പലില്‍ നിന്നും മറ്റേക്കപ്പലിലേക്ക് ഇന്ധനം കൈമാറ്റം ചെയ്യുന്നതിനിടെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.
എണ്ണക്കപ്പലുകള്‍ക്ക് തീ പിടിച്ചു; 11 മരണം, ഒന്‍പത് പേരെ കാണാനില്ല, കപ്പലില്‍ ഏഴ് ഇന്ത്യാക്കാരും 

മോസ്‌കോ : എണ്ണക്കപ്പലുകള്‍ക്ക് തീ പിടിച്ച് നാവികരടക്കം 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ക്രിമേയയെ റഷ്യയുമായി വേര്‍തിരിക്കുന്ന കടലില്‍ വച്ചാണ് അപകടമുണ്ടായത്. എണ്ണയും  ശീതീകരിച്ച പ്രകൃതിവാതകവുമായിരുന്നു കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഒരു കപ്പലില്‍ നിന്നും മറ്റേക്കപ്പലിലേക്ക് ഇന്ധനം കൈമാറ്റം ചെയ്യുന്നതിനിടെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. 

ഇന്ത്യാക്കാരെ കൂടാതെ തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 17 ഉം 15 ഉം അംഗങ്ങളാണ് കപ്പലുകളില്‍ ഉണ്ടായിരുന്നത്. മാസ്‌ട്രോ എന്ന കപ്പലിലാണ് ഇന്ത്യക്കാരായ ഏഴ് പേരും ഏഴ് തുര്‍ക്കിക്കാരും ഒരു ലിബിയക്കാരനും ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെല്ലാം തീ പടരുന്നത് കണ്ടയുടനെ കടലിലേക്ക് ചാടി. 12 പേരെ ഇതിനകം രക്ഷപെടുത്തി. ഒന്‍പത് പേരെ കണ്ടെത്താനായിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ടാന്‍സാനിയന്‍ കപ്പലുകളാണ് അപകടത്തില്‍പ്പെട്ട മാസ്‌ട്രോയും കാന്‍ഡിയുമെന്ന് റഷ്യ വ്യക്തമാക്കി.

കാലാവസ്ഥ മോശമായതിനാല്‍ കെര്‍ച് കടലിടുക്കിലേക്ക് കൂടുതല്‍ തെരച്ചില്‍ നടത്താന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് മോസ്‌കോയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റഷ്യയ്ക്കും ഉക്രൈനുമിടയിലെ തന്ത്രപ്രധാന ഭാഗമാണ് കെര്‍ച് കടലിടുക്ക്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com