ഫുട്‌ബോള്‍ താരവുമായി പറന്ന വിമാനം ഇംഗ്ലീഷ് ചാനലില്‍ വെച്ച് കാണാതായി

വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും, വിമാനം എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഫ്രഞ്ച് തീരദേശസേന അധികൃതര്‍
ഫുട്‌ബോള്‍ താരവുമായി പറന്ന വിമാനം ഇംഗ്ലീഷ് ചാനലില്‍ വെച്ച് കാണാതായി

പാരീസ് : ഫുട്‌ബോള്‍ താരവുമായി പറന്ന വിമാനം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് കാണാതായതായി റിപ്പോര്‍ട്ട്. കാര്‍ഡിഫ് സിറ്റി ഫുട്‌ബോള്‍ താരം എമിലിയാനോ സല വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും, വിമാനം എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഫ്രഞ്ച് തീരദേശസേന അധികൃതര്‍ അറിയിച്ചു. 

മുന്‍ സാന്റസ് സ്‌ട്രൈക്കറായിരുന്ന എമിലിയാനോ, ഈ ആഴ്ചയാണ് വെല്‍ഷ് ക്ലബ്ബുമായി കരാറില്‍ ഒപ്പുവെച്ചത്. 17 ദശലക്ഷം യൂറോയ്ക്കാണ് താരം കരാറിലേര്‍പ്പെട്ടത്. നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്നാണ് ഗണ്‍സേയ് പൊലീസ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com