രാവിലെ നേരത്തെയെത്തിയാല്‍ ന്യൂഡില്‍സ് ഫ്രീ! തിരക്ക് കുറയ്ക്കാന്‍ ബ്രേക്ക്ഫാസ്റ്റ് ഓഫറുമായി മെട്രോ 

രാവിലെ കൃത്യം ഓഫീസ് ടൈമില്‍മാത്രം ഓടിയെത്തുന്നവര്‍ റോഡുകളിലും മെട്രോ സ്‌റ്റേഷനുകളിലും സൃഷ്ടിക്കുന്ന തിക്കും തിരക്കും അത്ര നിസ്സാരമല്ല. മെട്രോ സ്‌റ്റേഷനിലെ ഈ ഉന്തും തള്ളും അവസാനിപ്പിക്കാന്‍ പുതിയ 
രാവിലെ നേരത്തെയെത്തിയാല്‍ ന്യൂഡില്‍സ് ഫ്രീ! തിരക്ക് കുറയ്ക്കാന്‍ ബ്രേക്ക്ഫാസ്റ്റ് ഓഫറുമായി മെട്രോ 

ടോക്യോ: ആളുകളുടെ ഹൃദയം കീഴടക്കാന്‍ ഏറ്റവും നല്ല വഴി വയറിലൂടെയാണെന്ന പഴമൊഴി ലോകത്ത് എല്ലായിടവും ഉണ്ട്. രാവിലെ കൃത്യം ഓഫീസ് ടൈമില്‍മാത്രം ഓടിയെത്തുന്നവര്‍ റോഡുകളിലും മെട്രോ സ്‌റ്റേഷനുകളിലും സൃഷ്ടിക്കുന്ന തിക്കും തിരക്കും അത്ര നിസ്സാരമല്ല. മെട്രോ സ്‌റ്റേഷനിലെ ഈ ഉന്തും തള്ളും അവസാനിപ്പിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് ടോക്യോ മെട്രോ. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മെട്രോ സ്‌റ്റേഷനായ ഒസായ് ലൈനിലാണ് നേരത്തെ എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. പ്രതിദിനം 72 ലക്ഷം ആളുകള്‍ ടോക്യോ മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 

 പുതിയ ഓഫര്‍ വഴി 2000 യാത്രക്കാരെയെങ്കിലും പതിവ് സമയത്തില്‍ നിന്നും നേരത്തേ വീട്ടില്‍ നിന്ന് ഇറക്കാന്‍ സാധിച്ചാല്‍ വരുന്ന രണ്ടാഴ്ച ടെംപ്യുറ( മാവില്‍ മുക്കി പൊരിച്ചെടുത്ത മീനോ, പച്ചക്കറിയോ) സൗജന്യമായി നല്‍കാനാണ് മെട്രോ അധികൃതരുടെ തീരുമാനം. 2,500  ആളുകള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് ജോലിക്ക് നേരത്തെ യാത്ര ആരംഭിക്കുകയാണെങ്കില്‍ ഒരു പാത്രം സോബ (ന്യൂഡില്‍സ്) നല്‍കും. 3000 ആളുകള്‍ എന്ന വലിയ നേട്ടത്തിലേക്ക് ചലഞ്ച് എത്തുകയാണെങ്കില്‍ പ്രോത്സാഹനമായി ഓഫീസില്‍ എത്തുന്നത് വരെ വിശപ്പ് മാറ്റുന്നതിനുള്ള ന്യൂഡില്‍സും ടെംപ്യുറയുമാവും നല്‍കുകയെന്നാണ് വാഗ്ദാനം. 

'ജിസ ബിസ്' എന്ന സ്വന്തം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടോക്യോ മെട്രോപൊളീറ്റന്‍ സര്‍ക്കാര്‍ ഇതിനുള്ള പണം കണ്ടെത്തുന്നത.  ആയിരത്തിലേറെ സ്ഥാപനങ്ങളുമായി ഈപദ്ധതിയില്‍ മെട്രോ സഹകരിക്കും. സാധാരണയിലും നേരത്തെ ജോലി സമയം ആക്കുന്നതിനും തിരക്കേറുന്നതിന് മുമ്പ് തന്നെ ജോലി സമയം അവസാനിപ്പിക്കുന്നതും മുതല്‍ വീട്ടിലിരുന്ന് ആഴ്ചയില്‍ ചില ദിവസങ്ങള്‍ ജോലി ചെയ്യാനുള്ള സാവകാശം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഒസായ് ലൈനിലെ തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തെ മുതലേ സര്‍ക്കാരുകള്‍ പദ്ധതികള്‍ തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിലേക്കും ഏറ്റവും തിരക്കേറിയ മെട്രോ സ്‌റ്റേഷനുകളില്‍ ഒന്നാണ് ഒസായ്. രാവിലെ 7.50 നും 8.50 നും ഇടയില്‍ 76,000ത്തിലേറെ യാത്രക്കാരാണ് ഒസായ് മെട്രോ സ്‌റ്റേഷനില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com