സ്ത്രീകള്‍ക്കെതിരായ അക്രമം പ്ലേഗ് പോലെ പരക്കുന്നു; അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 2017 ല്‍ മാത്രം കൊല്ലപ്പെട്ടത് 2800 സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമം അവസാനിപ്പിക്കാനുള്ള നടപടികള്‍ രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും സ്വീകരിക്കണമെന്നും
സ്ത്രീകള്‍ക്കെതിരായ അക്രമം പ്ലേഗ് പോലെ പരക്കുന്നു; അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

 പനാമ:  സ്ത്രീകള്‍ക്കെതിരായ അക്രമം ലോകത്ത് പ്ലേഗ് പോലെ പരക്കുകകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 2017 ല്‍ മാത്രം കൊല്ലപ്പെട്ടത് 2800 സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമം അവസാനിപ്പിക്കാനുള്ള നടപടികള്‍ രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും സ്വീകരിക്കണമെന്നും അല്ലെങ്കില്‍ വലിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്ക ആന്റ് കരീബിയന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. 

യുവജനങ്ങള്‍ വളരെ എളുപ്പത്തില്‍ ചൂഷണത്തിന് ഇരകളാവുന്നുണ്ട്. സത്യത്തെ വളച്ചൊടിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വ്യക്തിവിവരങ്ങളെ ദുരുപയോഗം ചെയ്യാനും സമൂഹമാധ്യമങ്ങളും ഇന്റര്‍നെറ്റും വലിയതോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. കുടുംബ ബന്ധങ്ങള്‍ തകരുന്നതിനും ഇത് കാരണമാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഭയാര്‍ത്ഥികളോട് കരുണകാണിക്കണമെന്നും അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ലോക യുവജന സമ്മേളത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സ്ത്രീ സുരക്ഷയ്ക്കായി രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com