ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിജയ് മല്യയ്ക്ക് അനുമതി

9,000 കോടിയുടെ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്നതിനാണ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നത്
ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിജയ് മല്യയ്ക്ക് അനുമതി

ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയ്ക്ക് ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി. യുകെ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പിട്ട ഉത്തരവിലാണ് അപ്പീല്‍ നല്‍കാന്‍ മല്യക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

9,000 കോടിയുടെ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്നതിനാണ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നത്. കോടതി അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയതോടെ യുകെ ഹൈക്കോടതിയില്‍ കേസിന്റെ മുഴുവന്‍ വാദം കേള്‍ക്കലും നടക്കുമെന്നാണ് സൂചന. 

ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് ഫെബ്രുവരി 14ന് എഴുതി തയ്യാറാക്കിയ അപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയിരുന്നെങ്കിലും ഏപ്രില്‍ അഞ്ചിന് ഇത് തള്ളുകയുണ്ടായി. തുടര്‍ന്ന് ഏപ്രില്‍ 11 വാക്കാലുള്ള അപേക്ഷ നല്‍കുകയായിരുന്നു.

ഹൈക്കോടതി വിധിയില്‍ ഒരു നല്ല വശമുണ്ടെന്ന് തോന്നുന്നുവെന്ന് മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ഥും കാമുകി പിങ്കി ലാല്‍വാനിയും മല്യക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com