വിമാനത്തില്‍ നിന്ന് താഴേക്ക് വീണു; ഉദ്യാനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

വിമാനത്തില്‍ നിന്ന് താഴേക്ക് വീണു; ഉദ്യാനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

പ്രദേശവാസികളാണ് ഉദ്യോനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്

വിമാന ടിക്കറ്റ് എടുക്കാതെ ഒളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച ആള്‍ ലാന്‍ഡിങ് ഗിയറില്‍ നിന്ന് വീണു മരിച്ചു. ഹീത്രോ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കെനിയ എയര്‍വേയ്‌സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ച് യാത്ര ചെയ്ത ആളാണ് വീണ് മരിച്ചത്. ലണ്ടനിലെ ഉദ്യാനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പ്രദേശവാസികളാണ് ഉദ്യാനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിമാനത്തില്‍ നിന്ന് വീണതാണെന്ന് പൊലീസിന് സൂചന ലഭിച്ചത്‌. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ടിക്കറ്റ് എടുക്കാതെ ഒളിച്ച് യാത്ര ചെയ്യുന്നതിനിടെ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയില്‍ നിന്ന് ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു ബാഗും വെള്ളവും ഭക്ഷണവും കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com