​ഗ്രീൻ കാർഡിലെ പരിധി എടുത്തു കളയുന്നു; ഇന്ത്യക്കാർക്ക് വൻ അവസരങ്ങൾ

യുഎസ് കോണ്‍ഗ്രസില്‍ പരിധി എടുത്തുകളയുന്നതിന് അനുകൂലമായി നിയമ നിര്‍മാതാക്കള്‍ വോട്ട് ചെയ്യും
​ഗ്രീൻ കാർഡിലെ പരിധി എടുത്തു കളയുന്നു; ഇന്ത്യക്കാർക്ക് വൻ അവസരങ്ങൾ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലിക്കായി സ്ഥിര താമസമാക്കിയ വിദേശികള്‍ക്കായി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിലെ ഏഴ് ശതമാനം പരിധി എടുത്തുകളയാന്‍ യുഎസ് നിയമ നിര്‍മാതാക്കള്‍ ഒരുങ്ങുന്നു. യുഎസ് കോണ്‍ഗ്രസില്‍ പരിധി എടുത്തുകളയുന്നതിന് അനുകൂലമായി നിയമ നിര്‍മാതാക്കള്‍ വോട്ട് ചെയ്യും. 

ഒരു ദശാബ്ദത്തിലേറെയായി യുഎസില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ നിരന്തരമായി ആവശ്യപ്പെടന്ന കാര്യമാണ് നടപ്പിലാകാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുകയും ഇന്ത്യക്കാര്‍ക്കാണ്. 

യുഎസില്‍ സ്ഥിര താമസമുള്ള വിദേശികളായ ജോലിക്കാര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് അനുവദിച്ചിട്ടുള്ളത്. എച്-1ബി വിസയിലാണ് ഇന്ത്യന്‍ ജീവനക്കാര്‍ അമേരിക്കയിലെത്തുന്നത്. ഇത്തരത്തില്‍ എത്തുന്നവരാണ്  നിലവിലെ ഇമിഗ്രേഷന്‍ സമ്പ്രദായത്തിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിനോ സ്ഥിരമായ, നിയമപരമായ താമസത്തിനോ രാജ്യത്തിന്റെ ഏഴ് ശതമാനം ക്വാട്ട ചുമത്തുന്ന രീതിയാണ് മാറുന്നത്. 

435 അംഗങ്ങളുള്ള യുഎസ് ഹൗസില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക് പാര്‍ട്ടികളിലായി ഏതാണ്ട് 310 നിയമ നിര്‍മാതാക്കാളാണ് ഉള്ളത്. ഉയര്‍ന്ന നൈപുണ്യമുള്ള കുടിയേറ്റ നിയമം അതുകൊണ്ടുതന്നെ പാസാക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 290 വോട്ടുകളാണ് ഒരു ബില്‍ വളരെ വേഗത്തില്‍ പാസാകാന്‍ വേണ്ടത്. ഇത്തരത്തില്‍ വോട്ട് ലഭിച്ചാല്‍ വാദങ്ങളോ, ഭേദഗതികളോ ഇല്ലാതെ ബില്‍ പാസാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com