നീൽ ആംസ്ട്രോങ് ശരിക്കും ചന്ദ്രനിൽ ഇറങ്ങിയോ? അപ്പോളോ 11ന്റെ 50ാം വാർഷികത്തിൽ വീണ്ടും വിവാദം

ലോകത്തിപ്പോഴും കോടിക്കണക്കിന് ആളുകൾ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയെന്നത് വിശ്വസിക്കുന്നില്ല
നീൽ ആംസ്ട്രോങ് ശരിക്കും ചന്ദ്രനിൽ ഇറങ്ങിയോ? അപ്പോളോ 11ന്റെ 50ാം വാർഷികത്തിൽ വീണ്ടും വിവാദം

പാരിസ്: ലോകത്തിപ്പോഴും കോടിക്കണക്കിന് ആളുകൾ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയെന്നത് വിശ്വസിക്കുന്നില്ല. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ആളെന്ന നിലയിലാണ് നീൽ ആംസ്ട്രോങ് അറിയപ്പെടുന്നത്. 1969 ജൂലൈ 20ന് നടന്നു എന്ന് പറയുന്ന കാര്യം സത്യമല്ലെന്നും നാസ ഹോളിവുഡ് സ്റ്റുഡിയോയിൽ നിന്ന് രം​ഗങ്ങൾ കൃത്രിമമായി നിർമിച്ചതാണെന്ന വാദമാണ് പലരും മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ടു തന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ 50ാം വാർഷികം സ്വതന്ത്ര ചിന്തകരായ പലരും ആഘോഷിക്കാൻ തയ്യാറല്ല. അപ്പോളോ 11 പേടകത്തിൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിലെത്തിയതിന്റെ 50ാം വാർഷിക വേളയിൽ ഈ വിവാദം വീണ്ടും ഉയരുകയാണ്. 

ചന്ദ്രനിൽ കാലുകുത്തുക എന്നത് അസാധ്യമായ കാര്യമാണെന്ന് ആയിക്കണക്കിന് ഇന്റർനെറ്റ് സൈറ്റുകളിലൂടെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. അന്നത്തെ അപ്പോളോ 11 ദൗത്യത്തെക്കുറിച്ച് പലരും ചോദ്യങ്ങളുയർത്തുകയാണ്. മനുഷ്യ സംഘത്തിന് അത്തരമൊരു ദൗത്യത്തിൽ ഏർപ്പെടാൻ സാധിക്കില്ലെന്നും കോസ്മിക്ക് കിരണങ്ങൾ ഇതിന് തടസമാണെന്നും വാദമുണ്ട്. നാസയ്ക്ക് ഇത് മറികടക്കാനുള്ള ശസ്ത്രീയമായ ആറിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പറയുന്നു. 

തെളിവായി നാസ ഭൂമിയിലേക്ക് അയച്ച ചിത്രങ്ങളിലും വീഡിയോകളിലും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ചിത്രങ്ങളിലും വീഡിയോയിലും കാണപ്പെടുന്ന നിഴലുകളും ചില ചിത്രങ്ങളിൽ നക്ഷത്രങ്ങളെ കാണാത്തതുമൊക്കെ ചിലർ ചൂണ്ടിക്കാട്ടുന്നു. അപ്പോളോ 11, 14, 15, 16 17 ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ ഉപരിതലത്തിൽ മാത്രമാണ് എത്തിയതെന്നും വാദങ്ങളുണ്ട്. 

ചന്ദ്രനിൽ കാലുകുത്തിയെന്നത് അമേരിക്കയുടെ അവകാശവാദം മാത്രമാണെന്ന് ഇപ്പോഴും പല രാജ്യങ്ങളും വിശ്വസിക്കുന്നു. റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷം ജനതയും ​ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നതായി 2009ൽ ടിഎൻഎസ് നടത്തിയ സർവേയിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com