ഗ്രീന്‍ കാര്‍ഡിന് ഇനി പരിധിയില്ല; യുഎസ് ബില്‍ പാസാക്കി, ഇന്ത്യക്കാര്‍ക്കു നേട്ടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2019 01:13 PM |
Last Updated: 11th July 2019 01:13 PM | A+A A- |

വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിന് ഓരോ രാജ്യത്തിനും പരിധി നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കാന്‍ യുഎസ് തീരുമാനം. ഇതിനുള്ള ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്ക് ഗുണകരമാവുന്നതാണ് നടപടി.
ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതില്‍ ഒരു രാജ്യത്തുനിന്നുള്ളവര്‍ക്ക് ഏഴു ശതമാനം പരിധി വയ്ക്കുന്നതാണ് നിലവിലെ രീതി. ഈ പരിധി എടുത്തുകളയാനാണ് ബില്‍ ലക്ഷ്യമിടുന്നത്. യുഎസില്‍ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍ കാര്‍ഡ്.
യുഎസില്‍ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിലും ഓരുപാടു കാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാകും എന്നതാണ് ഇന്ത്യന്‍ ഐടി പ്രഫഷനലുകളെ സംബന്ധിച്ച് പുതിയ തീരുമാനത്തിലൂടെ ഉണ്ടാവുന്ന നേട്ടം. ഒരു വര്‍ഷം അനുവദിക്കുന്ന വിസയില്‍ ഒരു രാജ്യത്തുനിന്നുള്ളവര്‍ക്ക് ഏഴു ശതമാനമായി നിജപ്പെടുത്തുന്ന രീതിക്കാണ് ഇതിലൂടെ അന്ത്യമാവുന്നത്.