ചെര്‍ണോബിലിനെക്കാള്‍ അണുവികരണം അമേരിക്ക ബോംബ് പരീക്ഷിച്ച ദ്വീപില്‍: പഠനം

സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍,ജപ്പാനിലെ ഫുക്കുഷിമ എന്നിവിടങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുല്‍ ആണവ വികിരണം അമേരിക്ക അണുപരീക്ഷണം നടത്തിയ മാര്‍ഷല്‍ ദ്വീപുകളിലുണ്ടെന്ന് പഠനം
മാര്‍ഷല്‍ ദ്വീപില്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണം
മാര്‍ഷല്‍ ദ്വീപില്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണം

സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍,ജപ്പാനിലെ ഫുക്കുഷിമ എന്നിവിടങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുല്‍ ആണവ വികിരണം അമേരിക്ക അണുപരീക്ഷണം നടത്തിയ മാര്‍ഷല്‍ ദ്വീപുകളിലുണ്ടെന്ന് പഠനം. പെസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹത്തില്‍ ശീതയുദ്ധ സമയത്താണ് അമേരിക്ക അണുപരീക്ഷണം നടത്തിയത്. 

പ്രൊസീഡിങ്‌സ് ഓഫ് നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയന്‍ റിസര്‍ച്ച് സംഘം നടത്തിയ മൂന്ന് പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ദ്വീപ് സമൂഹത്തില്‍ ഇപ്പോഴുള്ള ഐസോടോപ്പുകളുടെ വികിരണം ഏറ്റവും വലിയ തോതിലാണ് എന്നാണ് പഠനം ചൂണ്ടിക്കാണിത്തുന്നത്. സമുദ്രത്തില്‍ നിന്നും മണ്ണില്‍ നിന്നും മറ്റും ശേഖരിച്ച സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 

1946നും 58ും ഇടയില്‍ 70ഓളം സ്‌ഫോടനങ്ങള്‍ അമേരിക്ക ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. ദ്വീപില്‍ 1954ല്‍ നടത്തിയ 'കാസില്‍ ബ്രാവോ' ബോംബ് സ്‌ഫോടനം ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പ്രയോഗിച്ച ആണവ ബോംബുകളെക്കാള്‍ ആയിരം മടങ്ങ് സംഹാരശേഷിയുള്ളതാണ്. 

ഇപ്പോള്‍ ഈ ദ്വീപ് സമൂഹത്തില്‍ രണ്ട് വലിയ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ആണവ വികിരണം കാരണം മറ്റു ദ്വീപുകള്‍ ജനവാസ യോഗ്യമല്ല. ബികിനി, എന്‍വിടേക്, റോംഗലേപ്, യൂട്രിക് ദ്വീപുകളിലാണ് ആണവ പരീക്ഷണങ്ങള്‍ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com